ഏദന്‍ സ്റ്റീവ്; മകന്റെ പേര് പുറത്ത് വിട്ട് സികെ വിനീത്

ck vineeth

കാല്‍പന്തിന് മതമില്ല. ഫുട്ബോള്‍ പ്രേമികള്‍ക്കും മതമില്ല. അത് കൊണ്ട് തന്നെ സികെ വിനീത് തന്റെ കുഞ്ഞിന്റെ പേരും ജാതിയ്ക്ക് അതീതമായാണ് ഇട്ടിരിക്കുന്നത്. ഏഥന്‍ സ്റ്റീവ് എന്നാണ് കുഞ്ഞിന്റെ പേര്. കഴിഞ്ഞ ദിവസം ആരാധകരുമായി സികെ വിനീത് തന്നെയാണ് കുഞ്ഞിന്റെ പേര് പങ്കുവച്ചത്. മതമില്ലാതെയാണ് കുഞ്ഞ് വളരുകയെന്ന് കുട്ടിയുടെ ജനനശേഷം വിനീത് വ്യക്തമാക്കിയിരുന്നു. ഹീബ്രൂ ഭാഷയില്‍ ഏഥനെന്നാല്‍ കരുത്തന്‍ എന്നാണ് അര്‍ത്ഥം. വര്‍പൂളിന്റെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായ സ്റ്റീവന്‍ ജെറാര്‍ഡിന്റെ പേരില്‍ നിന്നാണ് കടമെടുത്തത്. കുഞ്ഞിക്കാലുകൊണ്ട് കുഞ്ഞ് പന്ത് തട്ടുന്ന വീഡിയോ പങ്കുവച്ച് കൊണ്ടാണ് കുഞ്ഞിന്റെ പേരും കേരളത്തിന്റെ താരം വെളിപ്പെടുത്തിയത്. കഴിഞ്ഞ ഫെബ്രുവരി 23നാണ് വിനീതിനും ഭാര്യ ശരണ്യയ്ക്കും കുഞ്ഞു പിറന്നത്.

ck vineethനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More