ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്മെന്റ് നോട്ടീസ് നല്കി

സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കെതിരേ പ്രതിപക്ഷ പാർട്ടികൾ ഇംപീച്ച്മെന്റ് നോട്ടീസ് നൽകി. രാജ്യസഭ അധ്യക്ഷൻ എം. വെങ്കയ്യ നായിഡുവിനാണ് നോട്ടീസ് നൽകിയത്. ഇംപീച്ച്മെന്റ് നടപടികൾ ചർച്ച ചെയ്യാൻ ഇന്ന് കോണ്ഗ്രസ് നേതാവ് ഗുലാംനബി ആസാദ് വിളിച്ചു ചേർത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം പ്രതിപക്ഷ പാർട്ടികൾ സ്വീകരിച്ചത്. ഇംപീച്ച്മെന്റ് നോട്ടീസിൽ ഏഴ് പാർട്ടികളിലെ 64 എംപിമാർ ഒപ്പിട്ടെന്നും ഗുലാം നബി ആസാദ് പറഞ്ഞു. കോണ്ഗ്രസ്, എൻസിപി, സിപിഎം, സിപിഐ, എസ്പി, ബിഎസ്പി, മുസ്ലീം ലീഗ് തുടങ്ങിയ പാർട്ടികളാണ് നോട്ടീസിനെ പിന്തുണച്ചത്.
#WATCH: Opposition leaders address media after meeting Vice President M Venkaiah Naidu over issue of impeachment mo… https://t.co/NFucikvOdj
— ANI (@ANI) April 20, 2018
71 MPs had signed the impeachment motion (against CJI) but as 7 have retired the number is now 64. We have more than the minimum requirement needed to entertain the motion and we are sure that the Hon Chairman will take action: Ghulam Nabi Azad after meeting Vice President pic.twitter.com/QYLGXjInjU
— ANI (@ANI) April 20, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here