Advertisement

ക്യാമ്പസ് റിക്രൂട്ട്മെന്റിലൂടെ ജസ്റ്റിന് ലഭിച്ചത് 19ലക്ഷം രൂപയുടെ ജോലി; തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കരുതെന്ന് യുവാവ്

April 20, 2018
Google News 1 minute Read

ഇത് ജസ്റ്റിന്‍ ഫെര്‍ണാണ്ടസ്, 27വയസ്സേ ആയിട്ടുള്ളൂ. കൊല്ലം സ്വദേശിയായ ജസ്റ്റിന് ക്യാമ്പസ് റിക്രൂട്ട്മെന്റില്‍ ലഭിച്ചത്  19ലക്ഷം രൂപ ലഭിക്കുന്ന ജോലിയാണ്. നാഗ്പൂര്‍ ഐഐഎമ്മിലെ വിദ്യാര്‍ത്ഥിയായിരുന്നു ജസ്റ്റിന്‍. ഹൈദ്രാബാദിലുള്ള വാല്യു ലാബ്സാണ് ഇത്രയും തുക നല്‍കി ജസ്റ്റിനെ ജോലിയ്ക്ക് എടുത്തത്. സാധാരണ കുടുംബത്തില്‍ ജനിച്ച ജസ്റ്റിന്റെ നേട്ടത്തില്‍ അഭിമാനിയ്ക്കുകയാണ് നാടും കുടുംബവും. പാരമ്പര്യമായി തയ്യല്‍ തൊഴിലാക്കിയ കുടുംബമാണ് ജസ്റ്റിന്റേത്. ഒരു വര്‍ഷം 50,000രൂപ വാര്‍ഷിക വരുമാനമുള്ള കുടുംബത്തില്‍ നിന്നാണ് ജസ്റ്റിന്റെ വരവ് എന്ന് കൂടി അറിഞ്ഞാലേ ഈ നേട്ടത്തിന്റെ തിളക്കം മനസിലാകൂ.

മാസം ഒരു ഒന്നരലക്ഷത്തിന് മീതെയാണ് ജസ്റ്റിന് ലഭിക്കുക. എന്നാല്‍ മാസം 19ലക്ഷം രൂപ ലഭിക്കുമെന്ന തരത്തില്‍ വാര്‍ത്ത പ്രചരിക്കുകയാണെന്ന് ജസ്റ്റിന്‍ പറയുന്നു. ഇത് തെറ്റാണ്,  വാര്‍ഷിക വരുമാനമാണ് 19ലക്ഷം. മാത്രമല്ല ഇന്ത്യയില്‍ ഇതാദ്യമായല്ല ഒരാള്‍ക്ക് ക്യാമ്പസ് സെലക്ഷനിലൂടെ ഇത്ര ശമ്പളം ലഭിക്കുന്നത്. മുമ്പും നിരവധി പേര്‍ക്ക് ലഭിച്ചിട്ടുള്ള അംഗീകാരമാണിത്. ദയവായി തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കരുതെന്നാണ് ജസ്റ്റിന്റെ അപേക്ഷ.

പന്ത്രണ്ടാം ക്ലാസ് മുതല്‍ തിരുവനന്തപുരത്ത് അച്ഛന്റെ ചേച്ചിയൊടൊപ്പം നിന്നാണ് ജസ്റ്റിന്‍ താമസിച്ചതും പഠിച്ചതും. കോഴിക്കോട് ഐഐഎമ്മില്‍ എംബിഎ എടുക്കണമെന്നായിരുന്നു ജസ്റ്റിന്റെ ആഗ്രഹം. എന്നാല്‍ ആദ്യ ശ്രമത്തില്‍ അത് നടന്നില്ല. പിന്നീട് നാഗ്പൂര്‍ ഐഐഎമ്മില്‍ പ്രവേശനം നേടുകയായിരുന്നു. അസോസിയേറ്റ് ഡയറക്ടറായാണ് ജസ്റ്റിന് നിയമനം ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ ഗവ കോളേജ് ഓഫ് എന്‍ജീനീയറിംഗില്‍ നിന്നാണ് ജസ്റ്റിന്‍ ബിടെക് പൂര്‍ത്തിയാക്കിയത്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here