‘ആഴ്‌സന’ല്‍ വെംഗര്‍ പടിയിറങ്ങുന്നു; നന്ദി പറഞ്ഞ് ആരാധകര്‍

ഇതിഹാസ പരിശീലകന്‍ ആഴ്‌സന്‍ വെംഗര്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമായ ആഴ്‌സനലിന്റെ പരിശീലകസ്ഥാനത്ത് നിന്ന് വിരമിക്കുന്നു. 22 വര്‍ഷം ആഴ്‌സണലിന്റെ അമരത്ത് വിശ്വസ്തനായി വെംഗര്‍ ഉണ്ടായിരുന്നു. വെംഗര്‍ പടിയിറങ്ങുമ്പോള്‍ രണ്ട് ദശാബ്ദ കാലത്തെ ഓര്‍മ്മകളാണ് ആരാധകരില്‍ അലയടിക്കുന്നത്. ആഴ്‌സനല്‍ എഫ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഈ സീസണൊടുവില്‍ വെംഗര്‍ മാനേജര്‍ സ്ഥാനം ഒഴിയുമെന്ന വാര്‍ത്ത അറിയിച്ചത്.
ഇത്രയും കാലം ക്ലബ്ബിനൊപ്പം തുടരാനായതില്‍ അഭിമാനമുണ്ടെന്നും പിരിശീലകനെന്നനിലയില്‍ പൂര്‍ണമായും താന്‍ ക്ലബ്ബിനായി സമര്‍പ്പിച്ചിരുന്നുവെന്നും വെംഗര്‍ പറഞ്ഞു.
1996ൽ ആഴ്സനലിൽ എത്തിയ 68കാരനായ വെംഗർ ആഴ്സനലിന്റെ കൂടെ മൂന്ന് പ്രീമിയർ ലീഗ്, ഏഴ് എഫ്എ കപ്പ് കിരീട നേട്ടങ്ങളില്‍ പങ്കാളിയായി. 20 തവണ ആഴ്സനലിനെ ചാമ്പ്യന്‍സ് ലീഗിലെത്തിച്ചു. 2004ൽ ഒറ്റ മത്സരംപോലും തോല്‍ക്കാതെ ആഴ്സനലിനെ പ്രീമിയർ ലീഗ് കിരീടത്തിലേക്ക് നയിച്ചത് വെംഗറിന്റെ കരിയറിലെ പൊൻതൂവലായാണ് കണക്കാക്കപെടുന്നത്.
വെംഗറുടെ വിരമിക്കല്‍ ഏറെ ഞെട്ടലോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. സോഷ്യല്‍ മീഡിയയില്‍ വെംഗറുടെ നേട്ടങ്ങളെ ആരാധകര്‍ വാനോളം പുകഴ്ത്തി. ഫുട്‌ബോള്‍ ആരാധകര്‍ വെംഗര്‍ക്ക് സോഷ്യല്‍ മീഡിയ വഴി നന്ദി അറിയിച്ചു.
— Arsenal FC (@Arsenal) April 20, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here