Advertisement

രാജ്യത്ത് വീണ്ടും പീഡനക്കൊല; കൊല്ലപ്പെട്ടത്ത് 4 മാസം പ്രായമായ കുഞ്ഞ്

April 21, 2018
Google News 0 minutes Read
4 month old baby raped and killed

മധ്യപ്രദേശിലെ ഇൻഡോറിൽ പെൺകുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തി. നാല് മാസം പ്രായമുള്ള പെൺകുഞ്ഞിനെയാണ് പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. നാടോടികളായ ദമ്പതികളുടെ കുഞ്ഞാണ് കൊല്ലപ്പെട്ടത്. ബന്ധുവായ ഇരുപത്തിയൊന്നുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.

പൈകൃത ശിവ് വിലാസ് പാലസിലെ ബേസ്‌മെന്റിൽ നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. പാലസിലെ പടികളിൽ ചോരപ്പാടുകളുണ്ടായിരുന്നു.

സമീപത്തെ സിസിടിവി ദൃശ്യങ്ങളാണ് കൊലപാതകിയെ കണ്ടെത്താൻ സഹായിച്ചത്. സൈക്കിളിൽ എത്തിയ ബന്ധു രാജ്വാഡയിലെ പോർച്ചിൽ കടുംബത്തോടൊപ്പം ഉറങ്ങി കിടക്കുന്ന കുഞ്ഞിനെ എടുത്ത് ശിവ് വിലാസ് പാലസിലേക്ക് പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. 4.45നായിരുന്നു ഇത്. എന്നാൽ കുറച്ച് സമയം കഴിഞ്ഞ് ഇയാൾ മടങ്ങി വന്നപ്പോൾ കൈയ്യിൽ കുഞ്ഞുണ്ടായിരുന്നില്ലെന്നതും സിസിടിവി ദൃശ്യങ്ങളിൽ ഉണ്ട്.

രാവിലെ 5.30 ന് കുടുംബം ഉറക്കത്തിൽ നിന്ന് ഉണർന്നപ്പോഴാണ് കുഞ്ഞിനെ കാണാനില്ലെന്ന് അറിയുന്നത്. ശേഷം സറഫ പോലീസ് സ്‌റ്റേഷനിൽ കുഞ്ഞിന്റെ മാതാപിതാക്കൾ പരാതി നൽകിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here