കത്‌വയിലെ പീഡനം; ക്ഷേത്രത്തിലെ തെളിവുകള്‍ പ്രതികളുടേത് തന്നെയെന്ന് നിര്‍ണായക ഫോറന്‍സിക് റിപ്പോര്‍ട്ട്

ജമ്മു കാശ്മീരിലെ കത്‌വയില്‍ എട്ടു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കെതിരെ നിര്‍ണായക ഫോറന്‍സിക് റിപ്പോര്‍ട്ട്. ക്ഷേത്രത്തിലെ ദേവസ്ഥാനത്ത് നിന്നും കുട്ടിയുടെ ശരീരത്തില്‍ നിന്നും കണ്ടെത്തിയ തെളിവുകള്‍ പിടിയിലായ പ്രതികളുടേത് തന്നെയാണെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ തെളിഞ്ഞു. സംഭവസ്ഥത്ത് നിന്ന് കണ്ടെത്തിയ തലമുടി, രക്തസാമ്പിളുകള്‍ എന്നിവ ഡിഎന്‍എ പരിശോധനയില്‍ പ്രതികളുടേത് എന്ന് വ്യക്തമായതായി ഫോറന്‍സിക് റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ വസ്ത്രത്തില്‍ നിന്ന് കണ്ടെത്തിയ രക്ത സാമ്പിളും പ്രതികളില്‍ ഒരാളുടേതാണെന്ന് പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.
പതിനാല് തെളിവുകളാണ് പൊലീസ് ഫൊറന്‍സിക് പരിശോധനയ്ക്കായി ശേഖരിച്ചത്. പൊലീസ് കണ്ടെത്തിയ പെണ്‍കുട്ടിയുടെ ഫ്രോക്ക് സോപ്പ് ഉപയോഗിച്ച് കഴുകിയ നിലയിലായിരുന്നു. എന്നാല്‍ അതില്‍ ഒരു തുള്ളി രക്തക്കറ അവശേഷിച്ചിരുന്നുവെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു. ആ രക്ത സാമ്പിളും പ്രതികളിൽ ഒരാളുടേത് എന്ന് പരിശോധയിൽ തെളിഞ്ഞതായി ഫൊറന്‍സിക് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here