Advertisement

‘ഇനി ചര്‍ച്ചയില്ല’; ഏപ്രില്‍ 24 മുതല്‍ നഴ്‌സുമാര്‍ അനിശ്ചിതകാല സമരത്തിന്

April 21, 2018
Google News 0 minutes Read

ശമ്പള പരിഷ്‌കരണ ഓര്‍ഡിനന്‍സ് പുറത്തിറക്കാത്തതില്‍ പ്രതിഷേധിച്ച് സ്വകാര്യ ആശുപ്രികളിലെ നഴ്‌സുമാര്‍ നടത്താന്‍ തീരുമാനിച്ച അനിശ്ചിത കാല സമരം 24 ന് ആരംഭിക്കും. നഴ്‌സുമാരുടെ സംഘടന പ്രതിനിധികള്‍ ലേബര്‍ കമ്മീഷ്ണറുമായി നടത്തിയ ഇന്നത്തെ ചര്‍ച്ചയും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരമല്ലാതെ മറ്റൊരു പോംവഴിയില്ലെന്ന് നഴ്‌സുമാരുടെ അസോസിയേഷന്‍ പ്രഖ്യാപിച്ചത്.

ഇനി, ചര്‍ച്ചയ്ക്കില്ലെന്നും സമരവുമായി സംഘടന മുന്നോട്ട് പോകുമെന്നും യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ് ജാസ്മിന്‍ ഷാ മാധ്യമങ്ങളെ അറിയിച്ചു. ചര്‍ച്ചകള്‍ എല്ലാം കഴിഞ്ഞിട്ടുള്ളതാണ്. മിനിമം വേതനം 20,000 രൂപയാക്കിയതായി സര്‍ക്കാര്‍ പ്രഖ്യാപിച്ച് കഴിഞ്ഞിട്ടുണ്ട്. ഇനി, ഓര്‍ഡിനന്‍സ് പുറത്തിറക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ഇക്കാര്യത്തില്‍ ഇനി മറ്റൊരു ചര്‍ച്ചയുടെ ആവശ്യമില്ല. സമരവുമായി മുന്നോട്ട് പോകാനാണ് സംഘടന തീരുമാനിച്ചിരിക്കുന്നതെന്നും ജാസ്മിന്‍ ഷാ പറഞ്ഞു.

ശമ്പള പരിഷ്‌കരണത്തില്‍ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കാത്തതില്‍ പ്രതിഷേധിച്ച് നഴ്‌സുമാര്‍ നടത്തുന്ന സമരം ലോംഗ് മാര്‍ച്ചോടെയാണ് ആരംഭിക്കുക. ചേര്‍ത്തല മുതല്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റ് വരെ ലോംഗ് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം നഴ്‌സുമാരുടെ സംഘടന അറിയിച്ചിട്ടുണ്ട്. ശമ്പള പരിഷ്‌കരണത്തില്‍ ഉത്തരവ് പുറത്തിറക്കുക മാത്രമാണ് ഇനി സര്‍ക്കാരിന്റെ മുന്‍പിലുള്ള പോംവഴി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here