‘ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യത്തിന് കേന്ദ്ര സര്‍ക്കാര്‍ താഴിടുന്നു’; നിശിത വിമര്‍ശനവുമായി യുഎസ്

കേന്ദ്ര സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ച് യുഎസ് ഭരണകൂടം. ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യത്തിന് കേന്ദ്ര സര്‍ക്കാര്‍ താഴിടുകയാണെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വാര്‍ഷിക മനുഷ്യാവകാശ റിപ്പോര്‍ട്ട്. സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ക്ക് കേന്ദ്രം വിലക്ക് ഏര്‍പ്പെടുത്തുന്നു. അത്തരം മാധ്യമങ്ങളെ കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുകയാണെന്നും യുഎസ് കുറ്റപ്പെടുത്തി.
ഒട്ടുമിക്ക രാജ്യങ്ങളിലെയും മനുഷ്യാവകാശ ലംഘനം സംബന്ധിച്ച വാർഷിക റിപ്പോർട്ട് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് പുറത്തിറക്കാറുണ്ട്. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുന്പോൾ ഇന്ത്യയിൽ മനുഷ്യാവകാശത്തിന്‍റെ സ്ഥിതി വളരെ മെച്ചമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here