Advertisement

ലിഗയുടെ ദുരൂഹ മരണം; കൂടുതല്‍ അന്വേഷണം ആവശ്യപ്പെടുമെന്ന് സഹോദരി എല്‍സ

April 22, 2018
Google News 1 minute Read

വിദേശ വനിത ലിഗയുടെ ദുരൂഹ മരണത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെടുമെന്ന് ലിഗയുടെ സഹോദരി എല്‍സ. ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ നേരില്‍ കാണും സത്യം തെളിയുന്നതു വരെ കേരളം വിട്ടുപോകില്ലെന്നും എല്‍സ പറഞ്ഞു. മൃതദേഹം കണ്ടെത്തിയ വാഴമുട്ടത്ത് എല്‍സ സ്വന്തം നിലക്ക് അന്വേഷണം നടത്തി. മൃതദേഹത്തില്‍ നിന്നും കിട്ടിയ ജാക്കറ്റും ചെരിപ്പും കേന്ദ്രീകരിച്ചാണ് അന്വേഷണം. രണ്ടും ലിഗയുടേതല്ലെന്ന് എല്‍സ സ്ഥിരീകരിച്ചിരുന്നു. പീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന് ശാസ്ത്രീയ പരിശോധനയിലൂടെയെ ഉറപ്പാക്കാനാകൂ. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ഡിഎന്‍എ-ഫോറന്‍സിക് റിപ്പോര്‍ട്ടുകളും നാളെ ലഭിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here