Advertisement

പോളിറ്റ് ബ്യൂറോയില്‍ എസ്. രാമചന്ദ്രന്‍ പിള്ള തുടരും

April 22, 2018
Google News 0 minutes Read

സിപിഎം പോളിറ്റ് ബ്യൂറോയില്‍ അംഗമായി കേരളത്തില്‍ നിന്നുള്ള എസ്. രാമചന്ദ്രന്‍ പിള്ള തുടരും. 17 അംഗ പോളിറ്റ് ബ്യൂറോയില്‍ എസ്. രാമചന്ദ്രന്‍ പിള്ള തുടരുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു. എ.കെ. പത്മനാഭനെ പോളിറ്റ് ബ്യൂറോയില്‍ നിന്ന് ഒഴിവാക്കി. രാമചന്ദ്രന്‍ പിള്ളയ്ക്ക് പ്രായപരിധിയില്‍ ഇളവ് നല്‍കി കമ്മിറ്റിയില്‍ തുടരാന്‍ അനുവദിക്കണമെന്ന് കാരാട്ട് പക്ഷം നേരത്തേ വാദിച്ചിരുന്നു. ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരിയെ രണ്ടാം തവണയും തിരഞ്ഞെടുത്തിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here