Advertisement

‘പ്രധാനമന്ത്രി സംസാരിക്കണം’; മൗനം വെടിയണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് വിദ്യാര്‍ത്ഥികളുടെ കത്ത്

April 22, 2018
0 minutes Read
Narendra Modi 2

രാജ്യത്ത് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരെ അതിക്രമങ്ങള്‍ വര്‍ധിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിശ്ബദനായിരിക്കുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍. പ്രധാനമന്ത്രി മൗനം വെടിയണമെന്ന് ആവശ്യപ്പെട്ട് 637 വിദ്യാര്‍ത്ഥികളാണ് മോദിയ്ക്ക് കത്ത് എഴുതിയിരിക്കുന്നത്.

കത്വയിലും ഉന്നാവോയിലും കുട്ടികളെ ബലാത്സംഗം ചെയ്ത സംഭവങ്ങളില്‍ പ്രതികളെ രക്ഷിക്കാന്‍ നടന്ന ശ്രമങ്ങളില്‍ വിദ്യാർത്ഥികൾ ദുഃഖവും അമര്‍ഷവും രേഖപ്പെടുത്തി. ബ്രിട്ടന്‍, അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ വിവിധ സര്‍വകലാശാലകളിലുള്ള 200ലധികം വിദ്യാർത്ഥികളും കത്തിൽ ഒപ്പ് വെച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top