Advertisement

മൂന്ന് റെക്കോര്‍ഡുകള്‍; നന്ദി പറഞ്ഞ് പക്രു

April 22, 2018
Google News 0 minutes Read
play button

മൂന്ന് റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയ നടന്‍ ഗിന്നസ് പക്രു ആരാധകരോട് നന്ദി പറഞ്ഞ് ഫെയ്സ് ബുക്ക് ലൈവില്‍. ഏറ്റവും ഉയരം കുറഞ്ഞ സിനിമാ സംവിധായകനുള്ള മൂന്ന് റെക്കോര്‍ഡുകളാണ് കഴിഞ്ഞ ദിവസം ഗിന്നസ് പക്രു സ്വന്തമാക്കിയത്. യൂണിവേഴ്സല്‍ റെക്കോര്‍ഡ് ഫോറം, ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സ്, ബെസ്റ്റ് ഓഫ് ഇന്ത്യ എന്നീ മൂന്ന് റെക്കോര്‍ഡുകളിലാണ് ഗിന്നസ് പക്രു സ്വന്തം പേര് എഴുതി ചേര്‍ത്തത്. നിലവില്‍ ഏറ്റവും ഉയരം കുറഞ്ഞ നായകന്‍ എന്ന റെക്കോര്‍ഡ് പക്രുവിനൊപ്പം ഉള്ളത്.
2013ല്‍ പുറത്തിറങ്ങിയ കുട്ടീം കോലും എന്ന ചിത്രം സംവിധാനം ചെയ്തതിനാണ് പുരസ്കാരം. ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ് അവാര്‍ഡാണ് ഇക്കൂട്ടത്തില്‍ ആദ്യം നേടിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here