ഒമ്പത് വയസുകാരിയെ ട്രെയിനിൽ ലൈംഗികമായി പീഡിപ്പിച്ചു; ബിജെപി നേതാവ് അറസ്റ്റിൽ

ട്രെയിനിൽ ഒമ്പത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ബിജെപി നേതാവ് അറസ്റ്റിൽ. ഇന്നലെ തിരുവനന്തപുരം- ചെന്നൈ ട്രെയിനിലാണ് സംഭവം. തമിഴ്‌നാട്ടിൽ 2006ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുള്ള മദ്രാസ് ഹൈക്കോടതി അഭിഭാഷകൻ കെപി പ്രേം അനന്ത് ആണ് പിടിയിലായത്.
പെൺകുട്ടിയെ ഉപദ്രവിക്കുന്നത് കണ്ട് മറ്റ് യാത്രക്കാർ ചോദ്യം ചെയ്തപ്പോൾ താനൊരു അഭിഭാഷകനാണെന്നും ബിജെപിക്കാരനാണെന്നും പറഞ്ഞ് മറ്റുള്ളവരെ ഭീഷണിപ്പെടുത്തുകയായിരുന്നു ഇയാൾ. റിസർവേഷനില്ലാതെയാണ് കോയമ്പത്തൂരിൽ നിന്ന് ബിജെപി നേതാവ് ട്രെയിനിൽ കയറിയത് എന്ന് റെയിൽവെ പൊലീസ് പറഞ്ഞു മദ്രാസ് ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്റെ തിരിച്ചറിയൽ കാർഡ് ഇയാളുടെ പക്കലുണ്ടായിരുന്നു.
ഇറോഡ് വച്ചാണ് ഇയാളെ യാത്രക്കാർ ചേർന്ന് റെയിൽവെ പൊലീസിനെ ഏൽപ്പിക്കുന്നത്. പോക്‌സോ നിയമ പ്രകാരം ഇയാൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here