ഡീലക്‌സ് റൂം, ടെലിവിഷൻ സെറ്റ്, സ്വിമ്മിങ് പൂൾ, സ്പാ, സലൂൺ, സ്പാനിഷ് പെർഫ്യൂം; ഇതൊന്നും മനുഷ്യനുള്ളതല്ല !

ഡീലക്‌സ് റൂം, ടെലിവിഷൻ സെറ്റ്, സ്വിമ്മിങ് പൂൾ, സ്പാ, സലൂൺ, സ്പാനിഷ് പെർഫ്യൂം, പ്രൈവറ്റ് ബാൽക്കണി, 24 മണിക്കൂർ പ്രവർത്തിക്കുന്ന മെഡിക്കൽ കെയർ…ഒരു ഫൈവ്സ്റ്റാർ ഹോട്ടലിലെ സുഖസൗകര്യങ്ങളാണ് മുകളിൽ വർണ്ണിച്ചിരിക്കുന്നത്..എന്നാൽ ഇത് മനുഷ്യനുള്ളതല്ല..വളർത്ത് നായിക്കുള്ളതാണ് !
നായ്ക്കൾക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ സ്റ്റാർ ഹോട്ടൽ പ്രവർത്തനമാരംഭിക്കുകയാണ്. ഗുരുഗ്രാമിലാണ് ക്രിറ്റററ്റി എന്ന ഈ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. ആദിത്യ നരംഗ് എന്ന വ്യക്തിയുടേതാണ് ഈ വ്യത്യസ്ത ഹോട്ടൽ. 12,000 ചതുരശ്ര അടി വിസ്തീർണത്തിൽ ആറ് നിലകളിലായി നിലകൊള്ളുന്ന ഈ ഹോട്ടലിൽ ഡബിൾ ഷെയറിങ് റൂമുകളാണ് ഉള്ളത്.
വളർത്തുനായകളെ അത്രയും പ്രിയപ്പെട്ട യജമാനന്മാർക്ക് എന്നാൽ പുറത്തേക്ക് പോകുമ്പോൾ നായയെ സുരക്ഷിതമായി ഏൽപ്പിക്കാൻ സ്ഥലമില്ലാതെ പോകുന്നു. ഈ പ്രശ്‌നത്തിന് പരിഹാരമായിട്ടെന്നോണം കൂടിയാണ് ഈ ഹോട്ടൽ തുടങ്ങിയത്. മണിക്കൂറിന് 199 രൂപ നൽകിയാൽ വളർ്തതുനായ്ക്കളെ ഹോട്ടൽ അധികൃതർ പൊന്നുപോലെ നോക്കും.
ഹോട്ടലിൽ 42 ജോലിക്കാരാണ് ഉള്ളത്. മൃഗസ്‌നേഹികളെ മാത്രമേ എവിടെ ജോലിക്കെടുക്കാറുള്ളു. മേൽപ്പറഞ്ഞ സൗകര്യങ്ങൾക്ക് പുറമെ ഫാൻസി ഹെയർകട്ട്, മസ്സാജ് എന്നിവയും നായ്ക്കൾക്ക് അവിടെ ലഭിക്കും.
India’s First Five Star Hotel For Dogs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here