വിഷം ഉള്ളില്‍ ചെന്നാണ് ലിഗ മരിച്ചതെന്ന് വിശ്വസിക്കുന്നില്ലെന്ന് സഹോദരി

വിദേശ വനിത ലിഗയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസിനെതിരെ ലിഗയുടെ സഹോദരി ഇലീസ. അതുപോലെ ഒറ്റപ്പെട്ട സ്ഥലത്ത് ലിഗ ഒറ്റയ്ക്ക് എത്തില്ലെന്നാണ് സഹോദരി പറയുന്നത്. കേരളത്തിലെത്തുന്ന ടൂറിസ്റ്റ് കള്‍ക്ക് മാത്രമല്ല ഇവിടുത്തെ ജനങ്ങള്‍ക്കും പ്രൊട്ടക്ഷന്‍ വേണമെന്നും ഇലീസ ആവശ്യപ്പെട്ടു, മരണത്തില്‍ ഉന്നത തല അന്വേഷണം വേണം. ആര്‍ക്കെങ്കിലും ലിഗയുടെ മരണത്തെ കുറിച്ച് എന്തെങ്കിലും അറിയാമെങ്കില്‍ അതെ കുറിച്ച് വെളിപ്പെടുത്തണമെന്നും ഇലീസ് ആവശ്യപ്പെട്ടു.
മാര്‍ച്ച് 14നാണ് ലിഗയെ കാണാതാകുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് മൃതദേഹം കണ്ടെത്തുന്നത്. ഒതളങ്ങ മരം വ്യാപകമായുള്ള സ്ഥലത്താണ് ലിഗയുടെ മൃതദേഹം കണ്ടെത്തിയത്. മരണത്തിന് മുമ്പ് ലിഗ ഒതളങ്ങ കഴിച്ചിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം. അതേസമയം ലിഗയുടെ ഡിഎന്‍എ പരിശോധനയ്ക്കായി മൃതദേഹം ഇന്ന് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയില്‍ അയക്കും. മൃതദേഹം സ്വദേശത്ത് എത്തിക്കാനുള്ള നടപടി സർക്കാർ ഏറ്റെടുക്കുമെന്നു കുടുംബാംഗങ്ങളെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. അടിയന്തര സഹായമായി അഞ്ച് ലക്ഷം രൂപയും കൈമാറും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here