ദിവസവും കുളിക്കുന്നതിലൂടെ ശരീരത്തിന് നഷ്ടപ്പെടുന്നത് എന്തൊക്കെയെന്ന് അറിയുമോ ?

girl taking shower

ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് നാം ദിവസവും കുളിക്കുന്നത്. അതും
ഒരു തവണയല്ല, ചിലപ്പോൾ രണ്ടും മൂന്നും തവണ കുളിക്കുന്നവരുണ്ട്. എന്നാൽ സത്യത്തിൽ ദിവസവും കുളിക്കേണ്ട ആവശ്യമുണ്ടോ ?

ദിവസവും കുളിക്കേണ്ട ആവശ്യമില്ലെന്നാണ് കൊളമ്പിയ സർവ്വകലാശാലയിലെ ആരോഗ്യ വിദഗ്ധർ പറയുന്നത്. ചർമ്മം തുടരെ തുടരെ കഴുകുന്നത് ചർമ്മം വരളാനും പൊട്ടാനും അതിലൂടെ അണുക്കൾ ശരീരത്തിലേക്ക് പ്രവേശിക്കുന്നതിന് കാരണമാകുമെന്നും അവർ പറയുന്നു.

മാത്രമല്ല, ശരീരം സ്വന്തമായി ഉത്പാദിപ്പിക്കുന്ന എണ്ണമയത്തെ കഴുകി കളയുകയും ചെയ്യും ദിവസേനയുള്ള കുളി.

അത് മാത്രമല്ല, ആഴ്ച്ചയിൽ ഒന്നോ രണ്ടോ തവണ കുളിച്ചാൽ മതിയെന്നും, നാം ഉപയോഗിക്കുന്ന ആന്റിബാക്ടീരിയൽ സോപ്പ്, ബോഡി ലോഷൻ, പെർഫ്യൂം എന്നിവ ഹോർമോണൽ ബാലൻസിന് കാരണമാകുമെന്നും ജോർജ് വാഷിങ്ടൺ സർവ്വകലാശാലയിലെ ഡെർമറ്റോളജി അസിസ്റ്റന്റ് പ്രൊഫസർ ഡോ.സി ബ്രാൻഡൺ മിച്ചൽ പറയുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More