കടലാക്രമണ ഭീഷണി ഇന്നും തുടരും

കേരളത്തിലെ തീരപ്രദേശങ്ങളില്‍ കടലാക്രമണം ഇന്നും ഉണ്ടാകുമെന്ന് സമുദ്ര ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉച്ചവരെ ശക്തമായ തിരമാലകള്‍ ഉണ്ടാകും. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കെട്ടിയിടുന്ന ബോട്ടുകള്‍ തമ്മില്‍ അകലം പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഇന്നലെയുണ്ടായ കടലാക്രമണത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നിരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് കടലാക്രമണം ഉണ്ടായത്. അതേസമയം തൃശൂര്‍ അഴിക്കോട് മുനക്കല്‍ ബീച്ചില്‍ കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here