Advertisement

കാർ​ഗോ കടലിൽ വീണ സംഭവം; കപ്പൽ ചരിഞ്ഞു, 9 പേർ രക്ഷാ ചങ്ങാടത്തിൽ രക്ഷപ്പെട്ടു; തീരാദേശത്ത് ജാ​ഗ്രതാ നിർദേശം

7 hours ago
Google News 2 minutes Read

അറബിക്കടലിൽ അപകടത്തിൽപ്പെട്ടത് വിഴിഞ്ഞം തുറമുഖത്ത് നിന്ന് പോയ കപ്പൽ. കടലിൽ വെച്ച് കപ്പൽ പകുതിയോളം ചരിഞ്ഞാണ് അപകടം സംഭവിച്ചത്. കടലിൽ കാർ​ഗോ വീണതോടെ തീരാദേശത്ത് ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കൊച്ചിയിൽ നിന്ന് 38 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ പകുതി ചരിഞ്ഞത്. MSC Elsa 3 കപ്പലാണ് അറബിക്കടലിൽ‌ വെച്ച് 28 ഡി​ഗ്രി ചരിഞ്ഞത്. 24 ജീവനക്കാരിൽ 9 പേർ രക്ഷാ ചങ്ങാടങ്ങളിൽ പുറത്തുകടന്നു. 15 പേർക്കായി രക്ഷാപ്രവർത്തനം തുടരുന്നു.

കപ്പൽ പൂർണ്ണമായും ചരിഞ്ഞാൽ അപകട സ്ഥിതിയിലാകുമെന്ന് നേവി അറിയിച്ചു. ദക്ഷിണ മേഖല ലേബൽ ആസ്ഥാനമാണ് രക്ഷാപ്രവർത്തനം നിരീക്ഷിക്കുന്നത്. കോസ്റ്റുകാർഡിന്റെ കൊച്ചി ആസ്ഥാനത്തു നിന്നും നിരീക്ഷണം നടത്തുന്നുണ്ട്. മറൈൻ ഗ്യാസ് ഓയിലാണ് കടലിൽ വീണതെന്നാണ് സൂചന. ഗ്യാസ് ഓയിലിൽ സൾഫറിന്റെ സാന്നിധ്യം.

Read Also: അപകടത്തിൽപ്പെട്ടത് വിഴിഞ്ഞത്ത് നിന്ന് പോയ കപ്പൽ; കണ്ടെയ്നറിൽ ഉണ്ടായിരുന്നത് മറൈൻ ഗ്യാസ് ഓയിലെന്ന് സൂചന

കപ്പൽ‌ പൂർണമായി മറിയാൻ‌ സാധ്യതയുള്ളതിനാൽ‌ ജീവനക്കാരെ രക്ഷിക്കുന്നതിനാണ് കോസ്റ്റ്​ഗാർഡും നേവിയും പ്രാധാന്യം നൽകുന്നത്. 9 കണ്ടെയ്നറുകളാണ് കടലിൽ വീണത്. ആളപായം ഇല്ലെന്നാണ് പ്രാഥമിക വിവരം. കൊച്ചിൻ പോർട്ടിന്റെ സഹായം ആവശ്യമെങ്കിൽ തേടും. കടലിൽ വീണ കാർ​ഗോ വടക്കൻ തീരത്ത് അടിയാൻ സാധ്യതയുണ്ട്.

കടലിൽ വീണതെന്ന് അപകടകരമായ വസ്തുവെന്നു കോസ്റ്റ് ഗാർഡ് മുന്നറിയിപ്പ് നൽകിയിരുന്നു. തീരത്ത് അടിയുന്ന വസ്തുക്കളിൽ സ്പർശിക്കരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. ഇത്തരം വസ്തുക്കൾ കരയ്ക്ക് അറിഞ്ഞാൽ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ, 112 എന്ന നമ്പറിലേക്കോ വിവരം അറിയിക്കണമെന്നും അറിയിപ്പ് നൽകി.

Story Highlights : Cargo falls into the sea; Coastal areas alerted

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here