ഉന്നാവോ പീഡനക്കേസ്; പെൺകുട്ടിയെ പീഡിപ്പിച്ച എം എൽ എയെ പിന്തുണച്ച് ബിജെപി

ഉത്തർപ്രദേശിലെ ഉന്നാവോയിൽ പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ ഉന്നാവേ എം.എൽ.എ കുൽദീപ് സിങ് സെൻഗാറിനെ പിന്തുണച്ച് ബി.ജെ.പി. ഉന്നാവോ പീഡനം രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ആരോപിച്ച് ബിജെപി പ്രവർത്തകർ പ്രകടനം സംഘടിപ്പിക്കുകയായിരുന്നു. എന്നാൽ സിബിഐ കസ്റ്റഡിയിലുള്ള കുൽദീപിന്റെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നാണ് അധികൃതരുടെ നിലപാട്.
ഉന്നാവോ പീഡനം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് പ്രകടനത്തിൽ പങ്കെടുത്ത ബിജെപിക്കാരുടെ ആരോപണം. എം.എൽ.എ നിരപരാധിയാണെന്ന പ്ലക്കാർഡുകളുമായാണ് സ്ത്രീകളുൾപ്പെടെയുള്ള പ്രതിഷേധക്കാർ അണിനിരന്നത്. ബാങ്ഗർമൗ, സാഫിപൂർ, ബലഗാപൂർ തുടങ്ങിയ പ്രദേശങ്ങിൽ നിന്നുള്ള നൂറുകണക്കിനാളുകൾ പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. എം.എൽ.എയെ കള്ളക്കേസിൽ കുടുക്കിയിരിക്കുകയാണെന്നും. ഈ വിഷയത്തിൽ നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്നും റാലിയിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here