പിണറായിലെ ദുരൂഹ മരണം; സൗമ്യയെ കസ്റ്റഡിയില്‍ എടുത്തു

പിണറായിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ വണ്ണത്താം വീട്ടില്‍ സൗമ്യയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. സൗമ്യയുടെ രണ്ട് മക്കളും അച്ഛനും അമ്മയുമാണ് ഛര്‍ദ്ദി കാരണം മരിച്ചത്. എന്നാല്‍ ഇതേ കാരണങ്ങളോടെ കഴിഞ്ഞ ദിവസം സൗമ്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇതോടെയാണ് മരണങ്ങളില്‍ സംശയം ജനിക്കുന്നത്. നാല് മരണങ്ങളും കൊലപാതകമായിരുന്നെന്ന നിഗമനത്തിലാണ് പോലീസ്. ഒന്നരവയസുകാരി കീർത്തന, ഒൻപതു വയസുകാരി ഐശ്വര്യ, ഇവരുടെ മുത്തച്ഛൻ കുഞ്ഞിക്കണ്ണൻ, മുത്തശ്ശി കമല എന്നിവരാണ് മരിച്ചത്. കീർത്തന ആറുവർഷം മുൻപാണ് മരിച്ചതെങ്കിൽ ഐശ്വര്യ കഴിഞ്ഞ ജനുവരിയിലും കമല കഴിഞ്ഞമാസം ഏഴിനുംകുഞ്ഞിക്കണ്ണൻ ഈ മാസം 13നുമാണ് മരിച്ചത്.
എലിവിഷത്തില്‍ ചേര്‍ക്കുന്ന രാസപദാര്‍ത്ഥം അലൂമിനിയം ഫോസ്ഫൈഡ് സൗമ്യയുടെ മാതാപിതാക്കളുടെ മരണത്തിന് കാരണമായെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിനെ തുടന്നാണ് സൗമ്യയെ പോലീസ് കസ്റ്റഡിയില്‍ എടുത്തതെന്നാണ് സൂചന.
നാട്ടുകാരുടെ പരാതിയെ തുടർന്ന് ജില്ല മെഡിക്കൽ ഓഫിസർ നാരായണ നായ്ക് സ്ഥലം സന്ദർശിച്ച് ജില്ല കലക്ടർക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കോഴിക്കോട് വാട്ടർ റിസോഴ്ർസ് ഡെവലപ്മെന്റ് ആൻഡ് മാനേജ്മന്റ് മൊബൈല്‍ യൂണിറ്റും കുടിവെള്ളം പരിശോധിച്ചിരുന്നു. ഇതില്‍ പ്രശ്നങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല. സൗമ്യയുടെ മകള്‍ ഐശ്വര്യയുടെ മൃതദേഹം ഇന്നലെ പുറത്തെടുത്ത് പരിശോധന നടത്തിയിരുന്നു.
mystery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here