മമത ബാനര്‍ജിയെ ശൂര്‍പ്പണഖയെന്ന് വിളിച്ച് ബിജെപി എംഎല്‍എ

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ‘ശൂര്‍പ്പണഖ’ എന്ന് വിശേഷിപ്പിച്ച് ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗ്. പശ്ചിമ ബംഗാളില്‍ നടന്ന അക്രമ സംഭവങ്ങളില്‍ മമത ബാനര്‍ജി നടപടികളൊന്നും സ്വീകരിച്ചില്ലെന്ന് ആരോപിച്ചായിരുന്നു എംഎല്‍എയുടെ വിവാദ പരാമര്‍ശം. ശൂര്‍പ്പണഖയെപ്പോലെയാണ് മുഖ്യമന്ത്രി പെരുമാറുന്നത്. ഇത്തരം നേതാക്കള്‍ നാടിന് നല്ലതല്ല. ജമ്മു കാശ്മീരിന് സമാനമായ രീതിയാണ് ബംഗാളിലെയും എന്ന് എംഎല്‍എ പറഞ്ഞു. ബംഗാളില്‍ ഹിന്ദുക്കള്‍ നാടുവിട്ട് പോകേണ്ട സ്ഥിതിയാണ്. ഹിന്ദുക്കളെ ഉപദ്രവിക്കാന്‍ ബംഗ്ലാദേശില്‍ നിന്ന് പോലും തീവ്രവാദികളെ ഇറക്കുകയാണ് ബംഗാളില്‍ ചെയ്യുന്നത്. എന്നാല്‍, എല്ലാറ്റിനെയും എതിര്‍ത്ത് തോല്‍പ്പിക്കാന്‍ രാജ്യത്തിന് മോദിജിയെ പോലൊരു പ്രധാനമന്ത്രിയുണ്ട്. വിദേശീയമായ എല്ലാറ്റിനെയും ബംഗാളില്‍ നിന്ന് പുറത്താക്കാന്‍ മോദിജിക്ക് സാധിക്കുമെന്നും ബിജെപി എംഎല്‍എ പരാമര്‍ശം നടത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here