Advertisement

തൃശൂര്‍ പൂരം; വെടിക്കെട്ടിന് ജില്ലാ ഭരണകൂടത്തിന്റെ അനുമതി

April 25, 2018
Google News 0 minutes Read

തൃശൂര്‍ പൂരത്തിന് മിഴിവേകി മാനത്ത് വര്‍ണങ്ങളുടെ കുട വിരിയും പതിവ് പോലെ. ഏറെ നേരത്തെ അനിശ്ചിതത്വത്തിന് ശേഷം പൂരം വെടിക്കെട്ടിന് ജില്ലാ ഭരണകൂടത്തിന്റെ അനുമതി ലഭിച്ചു. പതിവ് രീതിയിലുള്ള വെടിക്കെട്ട് നടത്താന്‍ പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. പൂര ദിവസമായ ഇന്ന് ഉച്ചവരെ വെടിക്കെട്ടിന് അനുമതി ലഭിച്ചിരുന്നില്ല. കര്‍ശനമായ പരിശോധനയ്ക്ക് ശേഷം നിരോധിത വസ്തുക്കള്‍ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അതേ തുടര്‍ന്നാണ് വെടിക്കെട്ടിന് അനുമതി നല്‍കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here