തൃശ്ശൂർ പൂരത്തിനിടെ വിദേശ വനിതയെ അപമാനിക്കാൻ ശ്രമം; ദൃശ്യങ്ങൾ പുറത്ത്

തൃശ്ശൂർ പൂരത്തിനിടെ വിദേശ വനിതയെ അപമാനിക്കാൻ ശ്രമം. വിദേശ വനിതയെ പാലക്കാട് സ്വദേശി ചുംബിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ 24ന് ലഭിച്ചു. ഇംഗ്ലണ്ടിൽ നിന്നുള്ള വ്ലോഗർക്ക് നേരെയായിരുന്നു അതിക്രമം. പൂര വിശേഷങ്ങൾ തിരക്കുന്നതിനിടയിൽ ചുംബിക്കാൻ ശ്രമിക്കുകയായിരുന്നു.
പിന്നീട് തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് വിദേശ വനിത തന്നെ വീഡിയോ പോസ്റ്റ് ചെയ്തു. ഭാര്യയും ഭർത്താവും ഒന്നിച്ച് യാത്രകൾ ചെയ്ത് വ്ലോഗ് ചെയ്യുന്നതാണ് ഇവരുടെ രീതി. ഉത്തരാഖണ്ഡിൽ വിദേശ ദമ്പതികൾ ആക്രമിക്കപ്പെട്ടപ്പോൾ കേരളം സുരക്ഷിതമാണ് എന്ന തരത്തിൽ വിഡിയോ ചെയ്ത വ്ലോഗർമാർക്കാണ് ഇപ്പോൾ ദുരനുഭവം ഉണ്ടായത്.
Story Highlights: atrocity against uk woman thrissur pooram
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here