ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് മെയ് 28ന്

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. മെയ് 28നാണ് തിരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ മെയ് 31 ന് നടക്കും. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി മെയ് 10. നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി മെയ് 14.
സി.പി.എമ്മിന്റെ എം.എൽ.എ ആയിരുന്ന കെ.കെ രാമചന്ദ്രൻ നായരുടെ മരണത്തെ തുടർന്നാണ് ചെങ്ങന്നൂരിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാനും യുഡിഎഫ് സ്ഥാനാര്‍ഥിയായി ഡി. വിജയകുമാറും ബിജെപി സ്ഥാനാര്‍ഥിയായി പി.എസ്. ശ്രീധരന് പിള്ളയുമാണ് മത്സരരംഗത്തുള്ളത്
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!