ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ഗൂഗിൾ

ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ആരെന്ന് ഗൂഗിളിനോട് ചോദിച്ചാൽ ഉത്തരം ജവഹർലാൽ നെഹ്രു എന്ന് തരും. പക്ഷേ ചിത്രം നെഹ്രുവിന്റേതല്ല, മറിച്ച് നരേന്ദ്ര മോദിയുടേതാണ് !
ജവഹർലാൽ നെഹ്രുവിന്റെ സ്ഥാനത്ത് നരേന്ദ്ര മോദിയുടെ ചിത്രം വെച്ച ഗൂഗിളിനെ കളിയാക്കിക്കൊണ്ടും വിമർശിച്ചുകൊണ്ടുമള്ള ട്വീറ്റുകൾ നിമിഷങ്ങൾകൊണ്ടാണ് ചർച്ചയായത്. ഇത് ആദ്യമല്ല ഗൂഗിളിന് പിഴവ് പറ്റുന്നത്. മുമ്പും ഗൂഗിൾ സേർച്ചിൽ പിഴവുകൾ വന്നിട്ടുണ്ട്.
സെർച്ച് റിസൽട്ടുകളെയെല്ലാം ക്രമീകരിക്കുന്നത് ഗൂഗിളിന്റെ അൽഗോരിതമാണ്. കൃത്യമായ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കാനാണ് അൽഗോരിതങ്ങളെ പഠിപ്പിച്ചുവെക്കുന്നത്. അൽഗോരിതത്തിലെ പിഴവാണ് ഇപ്പോളുണ്ടായ തെറ്റായ സേർച്ച് റിസൽട്ടിന് കാരണമെന്ന് കില്ലർ ഫീച്ചേഴ്‌സ് അസോസിയേറ്റ് എഡിറ്റർ ഐവൻ മേത്ത ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here