കെ.എം. ജോസഫിന്റെ നിയമനം; കേന്ദ്രത്തിനെതിരെ സുപ്രീം കോടതിയിലെ അഭിഭാഷകര്‍

കെ.എം. ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കണമെന്ന കൊളീജിയത്തിന്റെ ശുപാര്‍ശ കേന്ദ്രം മടക്കിയതിനെതിരെ സുപ്രീം കോടതിയിലെ അഭിഭാഷകര്‍ രംഗത്ത്. കെ.എം. ജോസഫിന്റെ നിയമനത്തില്‍ തീരുമാനമുണ്ടാകുന്നതു വരെ ഇന്ദു മല്‍ഹോത്രയുടെ സത്യപ്രതിജ്ഞ തടയണമെന്ന് അഭിഭാഷകര്‍. മുതിര്‍ന്ന അഭിഭാഷികയായ ഇന്ദിര ജയ്‌സിംഗ് കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. എന്നാല്‍, ഇൗ ഹര്‍ജിയില്‍ ഉത്തരവ് പുറപ്പെടുവിക്കാനാവില്ലെന്ന് കോടതി പരാമര്‍ശിച്ചു.
കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. കോടതിയില്‍ അഭിഭാഷകര്‍ ഒപ്പുശേഖരണം തുടങ്ങിയിട്ടുണ്ട്. അതേ സമയം, ഇന്ദു മല്‍ഹോത്രയുടെ നിയമനം തടയില്ലെന്നും കെ.എം. ജോസഫിന്റെ ശുപാര്‍ശ കേന്ദ്രം മടക്കിയതില്‍ തെറ്റില്ലെന്നും സുപ്രീം കോടതി നിലപാട് സ്വീകരിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടേതാണ് നിലപാട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here