ലൈംഗിക പീഡനം; ബിൽ കോസ്ബിക്ക് പത്ത് വർഷം തടവ് ശിക്ഷ

ലൈംഗിക പീഡനക്കേസിൽ വിഖ്യാത അമേരിക്കൻ ഹാസ്യതാരം ബിൽ കോസ്ബി കുറ്റക്കാരൻ. മൂന്ന് തവണയായി പത്ത് വർഷം തടവ് ശിക്ഷയ്ക്ക് കോടതി വിധിച്ചു. 14 വർഷത്തിന് ശേഷമാണ് കേസിൽ ശിക്ഷാവിധിയുണ്ടാകുന്നത്.
2004 ൽ മുൻ ബാസ്‌കറ്റ് ബോൾ കളിക്കാരിയായ ആൻഡ്രി കോൺസ്റ്റഡ് എന്ന യുവതിയെ മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസിലാണ് വിധി. മൂന്ന് തവണയായി 10 വർഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. മോണ്ട് ഗോമറി കൌണ്ടി കോടതിയാണ് ശിക്ഷ വിധിച്ചത്. തെളിവുകളുടെ അടിസ്ഥാനത്തിൽ ബിൽ കോസ്ബി കുറ്റക്കാരനാണെന്ന് വ്യക്തമാണെന്നും ശിക്ഷയിൽ ഇളവ് ചെയ്യാൻ സാധ്യമല്ലെന്നും കോടതി പറഞ്ഞു.
സംഭവം നടന്ന് 12 വർഷത്തിന് ശേഷമാണ് യുവതി കോസ്ബിക്കെതിരെ പരാതി നൽകിയത്. പിന്നീട് 50ലധികം വനിതകളും കോസ്ബിക്കെതിരെ ഇതേ ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here