ഇന്ദു മൽഹോത്ര സത്യപ്രതിജ്ഞ ചെയ്തു

സുപ്രീംകോടതി ജഡ്ജിയായി നിയമിക്കപ്പെട്ട ഇന്ദു മൽഹോത്ര സത്യപ്രതിജ്ഞ ചെയ്തു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
അഭിഭാഷകരിൽ നിന്ന് നേരിട്ട് ജഡ്ജിയായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയാണ് മുതിർന്ന അഭിഭാഷകയായ ഇന്ദു മൽഹോത്ര. സുപ്രീംകോടതി ജഡ്ജിയാകുന്ന ഏഴാമത്തെ വനിതയെന്ന പ്രത്യേകതയും ഇന്ദു മൽഹോത്രയ്ക്കുണ്ട്. ഇന്ദു മൽഹോത്ര കൂടി സ്ഥാനമേൽക്കുന്നതോടെ സുപ്രീംകോടതിയിൽ നിലവിലുള്ള വനിത ജഡ്ജിമാരുടെ എണ്ണം രണ്ടാകും.
ഇന്ദു മൽഹോത്രയ്‌ക്കൊപ്പം ഉത്തരാഘണ്ഡ് ചീഫ് ജസ്റ്റിസ് കെ എം ജോസഫിനേയും കൊളീജിയം ശുപാർശ ചെയ്‌തെങ്കിലും ജോസഫിന്റെ ഫയൽ കേന്ദ്രം തിരിച്ചയച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഇന്ദു മൽഹോത്രയുടെ നിയമനം റദ്ദാക്കണമെന്ന് ബാർ അസോസിയേഷൻ സുപ്രീംകോടതിയിൽ ഹർജി നൽകിയെങ്കിലും ചീഫ് ജസ്റ്റിസ് അംഗീകരിച്ചില്ല.
indu malhotra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here