കൊറിയന്‍ മേഖലയില്‍ ആണവ നിരായുധീകരണം

ആണവ നിരായുധീകരണത്തിന് കൊറിയന്‍ ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണയായി. ഒരു വര്‍ഷത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ധാരണ. ഇരു കൊറിയകളും തമ്മില്‍ നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയിലാണ് ചരിത്രപരമായ തീരുമാനം. കൊറിയന്‍ യുദ്ധം അവസാനിപ്പിക്കാനും ചര്‍ച്ചയില്‍ ധാരണയായി. ഇരു കൊറിയകളും ധാരണയില്‍ ഒപ്പുവച്ചു.
ഉത്തര കൊറിയന്‍ പ്രസിഡന്റ് ദക്ഷിണ കൊറിയ സന്ദര്‍ശിച്ചിരിക്കുന്ന സമയത്താണ് നിര്‍ണായകമായ തീരുമാനം. ഇരു രാജ്യങ്ങലും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിന്റെ ഭാഗമായി ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ ഉടന്‍ തന്നെ ഉത്തര കൊറിയ സന്ദര്‍ശിക്കുമെന്നും തീരുമാനിച്ചിട്ടുണ്ട്. ഇന്ന് ദക്ഷിണ കൊറിയയില്‍ എത്തിയ കിം ജോംഗ് ഉന്നിനെ മൂണ്‍ ജെ. ഇന്‍ നേരിട്ടെത്തിയാണ് സ്വീകരിച്ചത്.
ഇരുകൊറിയകൾക്കുമിടയിൽ സ്ഥിതി ചെയ്യുന്ന പാൻ മുൻ ജോം എന്ന അതിർത്തി ഗ്രാമത്തിൽ വച്ചാണ് ഇരുരാഷ്ട്രത്തലവന്മാരും കൂടിക്കാഴ്ച നടത്തിയത്. കൊറിയൻ അതിർത്തിയിലെ സൈനിക രഹിത ഗ്രാമമാണ് ഈ പ്രദേശം.
10 വര്‍ഷത്തിന് ശേഷമാണ് ഇരുരാജ്യങ്ങളുടെയും രാഷ്ട്രത്തലവന്‍മാര്‍ പരസ്പരം കൂടിക്കാഴ്ച നടത്തുന്നത്. കൊറിയൻ വിഭജനത്തിന് ശേഷം ഇതു മൂനാം തവണയാണിത്. ഇതിനു മുൻപ് 2000, 2007 എന്നീ വർഷങ്ങളിലും ഇരു രാഷ്ട്രത്തലവന്മാരും തമ്മിൽ കണ്ടിരുന്നു. 1953ലെ കൊറിയന്‍ യുദ്ധത്തിന് ശേഷം ദക്ഷിണ കൊറിയയില്‍ കാലുകുത്തുന്ന ആദ്യ ഉത്തരകൊറിയന്‍ ഭരണാധികാരിയാണ് കിംഗ് ജോങ് ഉന്‍ എന്ന പ്രത്യേകതയും സന്ദര്‍ശനത്തിനുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here