മോദിയുടെ ചൈന സന്ദര്‍ശനം; പരിഹാസവുമായി രാഹുല്‍ ഗാന്ധിയുടെ ‘അജണ്ട’ ട്വീറ്റ്

യാതൊരു അജണ്ടകളുമില്ലാതെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയില്‍ എത്തിയിരിക്കുന്നതെന്ന പരിഹാസവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ചൈനയുമായി ചര്‍ച്ച ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യങ്ങളെ കുറിച്ച് യാതൊരു അജണ്ടകളുമില്ലാതെയാണ് മോദി ചൈനയില്‍ എത്തിയിരിക്കുന്നതെന്നാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്.
“പ്രിയപ്പെട്ട പ്രധാനമന്ത്രി, നിശ്ചിത അജണ്ടകളില്ലാതെ താങ്കള്‍ നടത്തുന്ന ചൈന സന്ദര്‍ശനത്തിന്റെ ടിവി ദൃശ്യങ്ങള്‍ കണ്ടു. യാതൊരു പദ്ധതിയോ അജണ്ടയോ ഇല്ലാതെയാണ് നിങ്ങള്‍ ചൈനയില്‍ എത്തിയിരിക്കുന്നത് എന്ന് അതില്‍ നിന്ന് വ്യക്തമായി. നിങ്ങള്‍ വലിയ പിരിമുറക്കത്തിലാണ്. ചൈനയില്‍ ചര്‍ച്ച ചെയ്യേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു: 1. ദോക്‌ലാം വിഷയം 2. പാക് അധീന കാശ്മീരില്‍ കൂടി കടന്നുപോകുന്ന ചൈന- പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി. ഇതെല്ലാം നിങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് കേള്‍ക്കാന്‍ ഇന്ത്യയിലുള്ളവര്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ക്ക് ഞങ്ങളുടെ പിന്തുണയുണ്ട്”. രാഹുല്‍ ഗാന്ധി പരിഹാസ രൂപേണ ട്വീറ്റ് ചെയ്തു.
മോദിയുടെ ചൈന സന്ദര്‍ശനം നടന്നുകൊണ്ടിരിക്കുകയാണ്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗുമായി അദ്ദേഹം ഇന്ന് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
Dear PM,
Saw the live TV feed of your “No Agenda” China visit.
You look tense!
A quick reminder:
1. DOKLAM
2. China Pakistan Eco Corridor passes through POK. That’s Indian territory.India wants to hear you talk about these crucial issues.
You have our support.
— Rahul Gandhi (@RahulGandhi) April 27, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here