ഇസ്രായേലിൽ പ്രളയം; 9 കുട്ടികൾ മരിച്ചു

ഇസ്രായേലിൽ ഇന്നലെ ഉണ്ടായ പ്രളയത്തിൽ 9 കുട്ടികൾ മരിച്ചു. നിരവധി കുട്ടികൾക്ക് പരിക്കേറ്റിറ്റുണ്ട്. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്. ഇസ്രയേലിൽ ട്രക്കിംഗിനു പോയ വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്.
അപകടം നടന്ന നെഗേവ് മരുഭൂമിയിലെ സാഫിറ്റ് നദിയിലും പരിസരത്തും സുരക്ഷാസേന തെരച്ചിൽ നടത്തി. കഴിഞ്ഞ 24 മണിക്കൂറിൽ ഇസ്രയേലിൽ കനത്തമഴ പെയ്തിരുന്നു . ഏഴ് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണു മരിച്ചത്. കാണാതായ പെൺകുട്ടിക്കുവേണ്ടി തിരച്ചിൽ തുടരുകയാണ്. തിരച്ചിലിൽ സൈനിക ഹെലികോപ്റ്ററുകളും പങ്കെടുക്കുന്നുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here