പഴയ ചോദ്യപേപ്പര്‍ നല്‍കിയ സംഭവം; വിദ്യാര്‍ത്ഥിനിയുടെ പരാതി വാസ്തവ വിരുദ്ധമെന്ന് സിബിഎസ്ഇ

കോട്ടയത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയ്ക്ക് സിബിഎസ്ഇ കണക്ക് പരീക്ഷയില്‍ പഴയ ചോദ്യപേപ്പര്‍ ലഭിച്ചെന്ന പരാതി വ്യാജമാണെന്ന് സിബിഎസ്ഇ. കോട്ടയം മൗണ്ട് കാർമൽ വിദ്യാനികേതൻ സ്കൂളിലെ വിദ്യാർത്ഥിനിയായ അമീയ സലീമിന്‍റെ ഹർജിയിലാണ് സിബിഎസ്ഇയുടെ വിശദീകരണം. 2016ൽ സഹോദരൻ എഴുതിയ കണക്ക് പരീക്ഷയുടെ ചോദ്യപേപ്പറാണ് അമീയ പരീക്ഷയെഴുതാൻ ഉപയോഗിച്ചതെന്നാണ് സിബിഎസ്ഇ പറയുന്നത്. ഇക്കാര്യം കാണിച്ച് സിബിഎസ്ഇ ഹൈക്കോടതിയില്‍ എതിര്‍ സത്യവാങ്മൂലവും നല്‍കിയിട്ടുണ്ട്. ചോദ്യപേപ്പര്‍ മാറിനല്‍കിയ സംഭവത്തില്‍ വിദ്യാര്‍ത്ഥിനിയ്ക്ക് പുന:പരീക്ഷ നടത്താമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
2018 മാര്‍ച്ച് 28ന് നടന്ന സിബിഎസ്ഇ കണക്ക് പരീക്ഷയില്‍ തനിയ്ക്ക് ലഭിച്ചത് പഴയ ചോദ്യപേപ്പറാണെന്നാണ് കോട്ടയം മൗണ്ട് കാര്‍മല്‍ വിദ്യാനികേതനിലെ വിദ്യാര്‍ത്ഥിനിയായ അമീയ സലീം ആരോപിച്ചിരുന്നത്.
എന്നാല്‍, സിബിഎസ്ഇ പറയുന്നത് പച്ചകള്ളമാണെന്ന് വിദ്യാര്‍ത്ഥിനിയും കുടുംബവും മാധ്യമങ്ങളോട് പറഞ്ഞു.