Advertisement

കുട്ടംപേരൂര്‍ നദിയെ മാലിന്യമുക്തമാക്കിയ നാട്ടുകാര്‍ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം

April 29, 2018
Google News 1 minute Read

ആലപ്പുഴയിലെ കുട്ടംപേരൂർ നദിയെ പുനരുജ്ജീവിപ്പിച്ച നാട്ടുകാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തി’ലൂടെയാണ് മോദി അഭിനന്ദനം അറിയിച്ചത്. ഒഴുക്കു തടസപ്പെട്ടു കിടന്ന നദിയെ വൃത്തിയാക്കിയത് മാതൃകാപരമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഒരു ദശകമായി മാലിന്യവസ്തുക്കൾകൊണ്ട് ഒഴുക്കു തടസപ്പെട്ട് കിടന്ന നദിക്ക് വീണ്ടും ജീവൻ നൽകിയത് ബുധനൂർ ഗ്രാമ പഞ്ചായത്തിലാണ്. എഴുന്നൂറിലധികം പേര്‍ ചേര്‍ന്നാണ് നദിയെ മാലിന്യമുക്തമാക്കിയത്. മഹാത്മാ ഗാന്ധി നാഷണൽ റൂറൾ എപ്ലോയിമെന്‍റ് ഗ്യാരന്‍റി ആക്ടിനു കീഴിലാണ് പുഴയെ രക്ഷിക്കാൻ നാട്ടുകാർ കൈകോർത്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here