Advertisement

കാമുകിയുമായി ഒളിച്ചോടിയ യുവാവ് മര്‍ദ്ദനമേറ്റ് മരിച്ചു

April 29, 2018
Google News 0 minutes Read

മറ്റൊരാളുടെ ഭാര്യയായ കാമുകിക്കൊപ്പം ഒളിച്ചോടിയ യുവാവ് ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജില്‍ മര്‍ദ്ദനമേറ്റ് മരിച്ചു. യുവതിയുടെ വീട്ടുകാരും യുവതിയുടെ ബര്‍ത്താവിന്റെ വീട്ടുകാരും ചേര്‍ന്നാണ് യുവാവിനെ ആക്രമിച്ചത്. തൃശൂര്‍ പാവറട്ടി മരുതയൂര്‍ സ്വദേശി സന്തോഷാണ് മരിച്ചത്. കഴിഞ്ഞ ദിവസം കുന്നംകുളം നെല്ലുവായ് സ്വദേശിയുടെ ഭാര്യയുമായാണ് സന്തോഷ് ഒളിച്ചോടിയത്.

ഇരുവരും ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജിൽ ഉണ്ടെന്ന് അറിഞ്ഞെത്തിയ യുവതിയുടെ ബന്ധുക്കളാണ് സന്തോഷിനെ ക്രൂരമായി മർദിച്ചത്. സംഭവത്തിൽ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ രണ്ടു പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. മറ്റുള്ളവരെ റിമാന്‍ഡ് ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here