ലിഗയുടെ കൊലപാതകത്തില്‍ അറസ്റ്റ് വൈകാന്‍ സാധ്യത

തെളിവുകള്‍ വേണ്ടവിധം ലഭിക്കാത്തത് ലിഗയുടെ മരണത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യുന്നത് വൈകിപ്പിക്കുന്നു. കസ്റ്റഡിയിലുള്ളവരുടെ പങ്ക് തെളിയിക്കാന്‍ ശാസ്ത്രീയ പരിശോധനാ ഫലം ലഭിക്കേണ്ടി വരും. പരിശോധനാഫലത്തിന് വേണ്ടിയാണ് അന്വേഷണസംഘം കാത്തിരിക്കുന്നത്. ലിഗയെ കഴുത്ത് ഞെരിച്ച് കൊന്നതാകാം എന്നാണ് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്. കസ്റ്റഡിയിലുള്ള നാല് പേര്‍ക്കെതിരെ സാഹചര്യ തെളിവുകള്‍ ഉണ്ടെങ്കിലും കൂടുതല്‍ വ്യക്തമായ തെളിവുകള്‍ക്ക് വേണ്ടിയാണ് പോലീസ് കാത്തിരിക്കുന്നത്. മരണം സംഭവിച്ച് ഒരു മാസം പിന്നിട്ടതിനാല്‍ തെളിവുകള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടാണ്. കസ്റ്റഡിയിലുള്ളവര്‍ കൊലപാതകം ചെയ്തുവെന്ന് സ്ഥിരീകരിക്കാന്‍ ഇനിയും ശാസ്ത്രീയ തെളിവുകള്‍ ആവശ്യമാണ്. ലിഗയുടെ ആന്തരികവയവങ്ങളുടെ പരിശോധന ഫലവും വിരൽ അടയാള റിപ്പോർട്ടും അടക്കമുള്ള ഫൊറൻസിക് ഫലങ്ങളാണ് പൊലീസ് കാത്തിരിക്കുന്നത്. സ്ഥലത്തു നിന്നും ശേഖരിച്ച മുടിയും വള്ളികള്‍ കൊണ്ടുണ്ടാക്കിയ കുരിക്കിൽ നിന്നും ശേഖരിച്ച സാമ്പിളുകളുമാണ് പരിശോധനക്ക് അയച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here