Advertisement

അശ്വതി ജ്വാല ഇന്ന് ഹാജരാകേണ്ടതില്ലെന്ന് പോലീസ്

April 30, 2018
Google News 0 minutes Read

സാമൂഹ്യ പ്രവര്‍ത്തക അശ്വതി ജ്വാലയ്‌ക്കെതിരായ സാമ്പത്തിക തട്ടിപ്പ് ആരോപണത്തില്‍ അശ്വതി ജ്വാല ഇപ്പോള്‍ പോലീസിന് മുന്‍പില്‍ ഹാജരാകേണ്ടതില്ലെന്ന് പോലീസ്. നോട്ടീസ് ലഭിച്ച ശേഷം ഹാജരായാല്‍ മതിയെന്ന് പോലീസ് അറിയിച്ചു. ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട വിദേശ വനിത ലിഗയുടെ കുടുംബത്തെ സഹായിക്കാന്‍ അശ്വതി ജ്വാല പണപ്പിരിവ് നടത്തിയതില്‍ അന്വേഷണം നടത്തണമെന്നായിരുന്നു പരാതി. ഡിജിപിക്ക് ലഭിച്ച പരാതിയെ തുടര്‍ന്നാണ് നിജസ്ഥിതി അന്വേഷിക്കാന്‍ ഐജി മനോജ് എബ്രഹാമിനെ ചുമതലപ്പെടുത്തിയത്. അതേസമയം കേസെടുത്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here