കത്‌വയിലെ എട്ടു വയസുകാരിയെ പീഡിപ്പിച്ചത് നിസാര കാര്യം; കാശ്മീരിലെ ഉപമുഖ്യമന്ത്രി

സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി മണിക്കൂറുകള്‍ കഴിയും മുന്‍പ് ജമ്മു കാശ്മീര്‍ ഉപമുഖ്യമന്ത്രി കവീന്ദര്‍ ഗുപ്തയുടെ വിവാദപ്രസ്താവന. ബിജെപി നേതാവ് കൂടിയായ മന്ത്രി കത്‌വയിലെ എട്ടു വയസുകാരി പീഡനത്തിനിരയായ ശേഷം കൊല്ലപ്പെട്ട സംഭവത്തെ പൊതുവേദിയില്‍ നിസാരവത്കരിച്ച് സംസാരിച്ചതോടെയാണ് വിവാദമായത്. “ഇത്തരം വിഷയങ്ങള്‍ രാജ്യത്ത് സംഭവിക്കാം. ഒരു സാധാരണ കാര്യമായിട്ടാണ് ഇതിനെ കാണേണ്ടത്. ഇരകള്‍ക്ക് നീതി ഉറപ്പാക്കണം. അല്ലാതെ ഇത്തരം കാര്യങ്ങളെ ഇത്ര വലിയ സംഭവമായി കണ്ട് പര്‍വ്വതീകരിക്കരുതെന്നാണ്” മന്ത്രി പറഞ്ഞത്. മിനിറ്റുകള്‍ക്കുള്ളില്‍ മന്ത്രിയുടെ പരാമര്‍ശം വിവാദമായി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here