Advertisement

കെഎസ്ആര്‍ടിസിയില്‍ വീണ്ടും പെന്‍ഷന്‍ മുടങ്ങി

April 30, 2018
Google News 0 minutes Read
ksrtc act

കെഎസ്ആര്‍ടിസിയില്‍ വീണ്ടും പെന്‍ഷന്‍ മുടങ്ങി. ഏപ്രില്‍ മാസത്തെ പെന്‍ഷന്‍ ഇനിയും വിതരണം ചെയ്തിട്ടില്ല. അര്‍ഹരായവരുടെ പട്ടിക സംബന്ധിച്ച അവ്യക്തതകളാണ് പെന്‍ഷന്‍ വിതരണത്തിന്‍റെ താളം തെറ്റിച്ചത്. പട്ടികയിലെ ആശയക്കുഴപ്പംമൂലമെന്ന് സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യം. ജാഗ്രതയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ജൂലൈ വരെ മുടക്കം കൂടാതെ വിതരണം ചെയ്യാനുള്ള പണം  സഹകരണ വകുപ്പിനെ ഏല്‍പിച്ചിരുന്നു. എന്നാല്‍ ഏപ്രില്‍ ആദ്യവാരം കിട്ടേണ്ട പെന്‍ഷന്‍ ഇനിയും കിട്ടിയിട്ടില്ല. ഇതിനായുള്ള പണം ബാങ്കുകളില്‍ എത്തിയിട്ടുമില്ല. 272 പേര്‍ക്ക് മാര്‍ച്ച് മാസത്തെ പെന്‍ഷനും കിട്ടാനുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here