Advertisement

ഇദ്ദേഹത്തെ അറിയുമോ?ഓര്‍മ്മ നഷ്ടപ്പെട്ട് ഏഴ് വര്‍ഷമായി ബഹ്റിനിലെ ആശുപത്രിയിലാണ്

April 30, 2018
Google News 1 minute Read
pravasi

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു കുടുംബത്തിന്റെ എല്ലാ ഭാരങ്ങളും കെട്ടിപ്പൊതിഞ്ഞ് കടലുകടന്നതാകണം, ഉണ്ണാതെയും ഉറങ്ങാതെയും മിച്ചം പിടിച്ച് ഉണ്ടാക്കുന്ന മുഴുവന്‍ കുടുംബത്തിനായി അയക്കാം എന്ന പ്രതീക്ഷയാവും കടലുകടത്തിയത്, നല്ല വീട്, മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം, നല്ല ഭക്ഷണം അങ്ങനെ നാട്ടിലിരിക്കുന്ന മനസിന്, മനസുകള്‍ക്ക്  വേണ്ടിയാണ് ഓരോ ശരീരവും പ്രവാസിയാകുന്നത്. അങ്ങനെ എന്നോ ബഹ്റില്‍ എത്തിയതാണ് ഈ മലയാളിയും. എന്നാല്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി ഇദ്ദേഹത്തിന് ഓര്‍മ്മയില്ല. സ്വന്തം പേരുപോലും ഓര്‍ത്തെടുക്കാനാകാതെ കഴിയുകയാണ് ഈ മലയാളി. എന്തിനാണെന്നോ, ആര്‍ക്കൊക്കെ വേണ്ടിയാണ് ഇവിടെയെത്തിയതെന്ന് ഇദ്ദേഹത്തിന് അറിയില്ല.  മുഹറഖ് ജെറിയാട്രിക് ആശുപത്രിയിലാണ് ഇദ്ദേഹം ചികിത്സയില്‍ കഴിയുന്നത്.

‘ചെറുപ്പത്തില്‍ ഇടപ്പള്ളി ഇടവകയില്‍ പോയിരുന്നുവെന്ന്”എന്നത് മാത്രമാണ് ഇദ്ദേഹത്തിന്റ ഓര്‍മ്മയില്‍ മായാതെ കിടക്കുന്ന ഒരേയൊരു കാര്യം. ഇവിടുത്തെ സന്നദ്ധ പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തില്‍ പത്ത് വര്‍ഷത്തോളമായി പെയിന്റിംഗ് തൊഴിലാളിയായിരുന്നു ഇദ്ദേഹമെന്ന് കണ്ടെത്തിയിട്ടുണ്ട്. 2011ല്‍ ജോലിയ്ക്കിടെ വീണുണ്ടായ അപകടത്തിലാണ് ഓര്‍മ്മ നഷ്ടപ്പെട്ടത്. രേഖകളോ വിലാസമോ ഒന്നുമില്ലാത്തതും സൂചന പോലും നല്‍കാനാവാത്ത വിധം പൊന്നപ്പന്റെ ഓര്‍മ കൈവിട്ടു പോയതുമാണ് അന്വേഷണം ദുഷ്കരമാക്കുന്നതെന്ന് ഇവര്‍ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here