അജിത്തിനെ കുറിച്ച് ഇഷ്ടമില്ലാത്ത കാര്യമെന്ത് ? ഉത്തരം നൽകി വിശാൽ

ഏവർക്കും പ്രിയങ്കരനായ വ്യക്തിയാണ് അജിത്ത്. തന്റെ പേരിൽ ചെറിയ പ്രശ്നം പൊട്ടിപ്പുറപ്പെട്ടപ്പോൾ തന്നെ ഫാൻസ് അസോസിയേഷൻ പിരിച്ചുവിട്ട തല അജിത്ത് പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നത് വളരെ കുറവാണ്. സിനിമാ മേഖലയിലും അജിത്തിന് സുഹൃത്തുക്കൾ കുറവാണെന്നും പറയുന്നു. അജിത്തിനെ കുറിച്ച് എന്നിരുന്നാലും ആർക്കും പരാതികളൊന്നുമില്ല. പക്ഷേ നടൻ വിശാലിനുണ്ട്. അജിത്തിനെ കുറിച്ച് ഇഷ്ടമില്ലാത്ത കാര്യമെന്ത് എന്ന ചോദ്യത്തിനാണ് വിശാൽ ഉത്തരം നൽകിയത.്
അദ്ദേഹത്തെ പലപ്പോഴും നമുക്ക് ലഭ്യമാകില്ല. ഒരിക്കൽ ഒരു കാര്യം സംസാരിക്കാൻ അദ്ദേഹത്തെ പിആർഒയെ വിളിച്ചു. പക്ഷേ അദ്ദേഹത്തെ കിട്ടിയില്ല. കാവേരി പ്രക്ഷോഭത്തിൽ എന്തുകൊണ്ട് പങ്കെടുത്തില്ലായെന്ന് അജിത്തിനോട് തന്നെ ചോദിക്കൂവെന്നും വിശാൽ പറയുന്നു. ഒരാളെ ഒന്നും നിർബന്ധിച്ച് ചെയ്യിക്കാനാകില്ല. അതെല്ലാം വ്യക്തിപരമായ കാര്യമാണ് വിശാൽ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here