Advertisement

എ.ആര്‍ റഹ്മാന്‍ ഷോ മെയ് 12ന് കൊച്ചിയില്‍

May 1, 2018
Google News 1 minute Read
ar rahman

വര്‍ഷങ്ങള്‍ക്ക് ശേഷം റഹ്മാന്‍ ഷോയ്ക്ക് ഒരുങ്ങുകയാണ് കേരളം. ഫ്ളവേഴ്സ് ടിവി സംഘടിപ്പിക്കുന്ന എആര്‍ റഹ്മാന്‍ഷോ മെയ് 12നാണ് നടക്കുക.   തൃപ്പൂണിത്തുറ ചോയ്സ് ടവറിന് സമീപം ഇരുമ്പനം ഗ്രൗണ്ടിലാണ് ഷോ അരങ്ങേറുക.മണിക്കൂറുകള്‍ നീളുന്ന സംഗീത വിസ്മയത്തിനാണ് ഇരുമ്പനം സാക്ഷിയാവുക. സിനിമയിലൂടെയും മറ്റും കേട്ട മാന്ത്രിക താളങ്ങളെ നേരിട്ട് കണ്ട് ആസ്വദിക്കാമെന്ന ആവേശത്തിലാണ് ആരാധകര്‍. ടിക്കറ്റ് വില്‍പ്പന ഫ്ളവേഴ്സ് ചാനലിന്റെ ഒഫീഷ്യല്‍ വെബ്സൈറ്റ് വഴി  ആരംഭിച്ചിട്ടുണ്ട്. നാല് വിഭാഗങ്ങളിലായാണ് ടിക്കറ്റ് വില്‍പന. ടിക്കറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here