Advertisement

ആരോഗ്യനില തൃപ്തികരം; എ ആർ റഹ്മാൻ ആശുപത്രി വിട്ടു

March 16, 2025
Google News 1 minute Read

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഗീത സംവിധായകൻ എ ആർ റഹ്മാൻ ആശുപത്രി വിട്ടു. ഇന്ന് രാവിലെയാണ് എ ആർ റഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

റംസാൻ നോമ്പിനെ തുടർന്നുണ്ടായ നിർജലനീകരണമാണ് അസ്വസ്ഥതകൾക്ക് കാരണമെന്ന് റഹ്മാനോട്‌ അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഇന്നലെയാണ് അദ്ദേഹം വിദേശത്ത് നിന്ന് ചെന്നൈയിൽ എത്തിയത്. എ ആർ റഹ്മാൻ എത്രയും വേഗം പൂർണ ആരോഗ്യവനായി മടങ്ങിയെത്തട്ടെയെന്ന് ആശംസിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിനും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും എക്‌സിൽ പോസ്റ്റ്‌ ചെയ്തു. റഹ്മാന്റെ ആരോഗ്നില തൃപ്തികമാണെന്ന് മകൻ എ ആർ ആമീനും അറിയിച്ചു.

Story Highlights : AR Rahman discharged after hospitalisation due to dehydration

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here