Advertisement

ഇറാന്റെ ആണവ പദ്ധതികളുടെ രഹസ്യരേഖകള്‍ ഇസ്രയേല്‍ പുറത്തുവിട്ടു

May 1, 2018
Google News 0 minutes Read

ഇറാന്റെ ആണവ പദ്ധതികളുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ പുറത്തുവിട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ആണവായുധങ്ങള്‍ നിര്‍മ്മിക്കില്ലെന്ന് 2015ല്‍ ഇറാന്‍ നല്‍കിയ ഉറപ്പ് അവര്‍ ലംഘിച്ചു എന്ന് നെതന്യാഹു രഹസ്യരേഖകള്‍ പുറത്തുവിട്ടുകൊണ്ട് പറഞ്ഞു. പ്രൊജക്റ്റ് അമാദ് എന്ന പേരിൽ ഇറാൻ നടത്തിയ ആണവ പരീക്ഷണങ്ങളുടെ മുഴുവൻ രേഖകളും ലഭിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.

അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മൈ​ക് പോം​പി​യോ​യു​ടെ ഇ​സ്ര​യേ​ൽ സ​ന്ദ​ർ​ശ​ന​ത്തി​നു പി​ന്നാ​ലെ​യാ​ണ് പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ൽ. അ​തേ​സ​മ​യം, അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ പ്രീ​തി​പ്പെ​ടു​ത്താ​ൻ നെ​ത​ന്യാ​ഹു വ്യാ​ജ തെ​ളി​വു​ക​ളു​മാ​യി എ​ത്തി​യ​താ​ണെ​ന്ന് ഇ​റാ​ൻ പ്ര​തി​ക​രി​ച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here