Advertisement

ലിഗയുടെ മരണം; അറസ്റ്റ് രാസപരിശോധന ഫലം ലഭിച്ച ശേഷം

May 1, 2018
Google News 0 minutes Read

വിദേശ വനിത ലിഗയുടെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങളുടെ ചുരുള്‍ അഴിയണമെങ്കില്‍ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം ലഭിക്കണം. കസ്റ്റഡയിലുള്ള നാല് പേരുടെ അറസ്റ്റ് ആന്തരികാവയവങ്ങളുടെ ഫലം വന്നതിന് ശേഷം മാത്രമായിരിക്കും അന്വേഷണസംഘം രേഖപ്പെടുത്തുക. എന്നാല്‍, കസ്റ്റഡിയിലുള്ളവര്‍ക്കെതിരെ കൂടുതല്‍ സാക്ഷി മൊഴികള്‍ പോലീസിന്റെ കൈവശം ഉണ്ട്.

സംശയിക്കുന്ന നാലുപേരെ കൊലപാതവുമായി ബന്ധപ്പിക്കാനുള്ള ശക്തമായ തെളിവ് പൊലീസിന് ലഭിച്ചിട്ടില്ല. സാക്ഷിമൊഴികളും സാഹചര്യ തെളിവുകളുമാണ് നാലുപേർക്കെതിരെയുള്ളത്. ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചാൽ മാത്രമേ കൃത്യമായി ചിത്രം തെളിയുകള്ളൂ. ലിഗയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലവും സംഭവ സ്ഥലത്തുനിന്നും ശേഷകരിച്ച മുടിയുടെ വിരൽ അടയാളങ്ങളുടെ ഫലവുമാണ് വരേണ്ടത്.

ആന്തരികാവയവങ്ങളുടെ പരിശോധന ഫലം നാളെ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൃതദേഹത്തിന് കാലപ്പഴക്കം സംഭവിച്ചതിനാലാണ് പരിശോധന ഫലം വൈകുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here