കോണ്‍ഗ്രസിന്റെ നേട്ടങ്ങളെ കുറിച്ച് പേപ്പറില്‍ നോക്കാതെ 15 മിനിറ്റ് പ്രസംഗിക്കാമോ? ; രാഹുലിനെ വെല്ലുവിളിച്ച് മോദി

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ണാടകത്തിലെത്തി. കര്‍ണാടകത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം പലതവണയായി മോദിയെയും ബിജെപിയെയും കടന്നാക്രമിച്ച രാഹുല്‍ ഗാന്ധിക്ക് മറുപടി നല്‍കിയാണ് മോദി കളം നിറഞ്ഞത്. ഏതെങ്കിലും ഭാഷയില്‍ പേപ്പറില്‍ നോക്കാതെ 15 മിനിറ്റ് കോണ്‍ഗ്രസിന്റെ നേട്ടങ്ങളെ കുറിച്ച് വിവരിക്കാമോ എന്ന് രാഹുല്‍ ഗാന്ധിയെ മോദി വെല്ലുവിളിച്ചു. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് ഏതെങ്കിലും ഒരു ഭാഷയില്‍ സംസാരിക്കാമോ എന്നാണ് മോദി ചോദിച്ചത്. ഏപ്രില്‍ 17ന് രാഹുല്‍ മോദിയെ വിമര്‍ശിച്ച് പ്രസംഗിച്ചിരുന്നു. അതിനുള്ള മറുപടിയായിരുന്നു മോദി വെല്ലുവിളിയിലൂടെ നല്‍കിയത്.
പാര്‍ലമെന്‍റിനെ മോദി അഭിമുഖീകരിക്കാത്തത് പേടികൊണ്ടാണെന്ന് രാഹുല്‍ അമേഠിയില്‍ നടന്ന ചടങ്ങില്‍ പറഞ്ഞിരുന്നു. റാഫേല്‍ യുദ്ധവിമാന കരാറിനെ പറ്റി പാര്‍ലമെന്‍റില്‍ 15 മിനുട്ട് സംസാരിക്കാന്‍ തനിക്ക് അവസരം ലഭിച്ചാല്‍ മോദിയ്ക്ക് താങ്ങാനാവില്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here