ബിജെപിയെ കടന്നാക്രമിച്ച് പ്രകാശ് രാജ്

ബിജെപിയുടെ രാഷ്ട്രീയത്തെ അടിമുടി വിമര്‍ശിച്ച് നടന്‍ പ്രകാശ് രാജ്. കര്‍ണാടകത്തിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ബിജെപി ഒരു പാഠം പഠിക്കുമെന്നാണ് പ്രകാശ് രാജ് കഴിഞ്ഞ ദിവസം പറഞ്ഞത്. കര്‍ണാടകത്തിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തൊട്ടാകെ ബിജെപി വിരുദ്ധ പ്രചരണം നടത്തുകയാണ് ഇപ്പോള്‍ പ്രകാശ് രാജ്. കര്‍ണാടകത്തിലെ വോട്ടര്‍മാര്‍ ബിജെപിയെ പാഠം പഠിപ്പിക്കും. ലിംഗായത്ത് വോട്ട് കിട്ടാന്‍ മാത്രമാണ് യെദ്യൂരപ്പയെ ബിജെപി കൊണ്ടുനടക്കുന്നതെന്നും പ്രകാശ് രാജ് പരിഹസിച്ചു.
വര്‍ഗീയ പാര്‍ട്ടിയായ ബിജെപി രാജ്യത്തിന്‍റെ ഘടന തകര്‍ത്തു. ബിജെപിക്ക് വ്യക്തമായ പ്രത്യയശാസ്ത്രം ഇല്ല. പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നതെല്ലാം കള്ളമാണ്. ഹിന്ദു രാഷ്ട്രം സ്ഥാപിക്കാന്‍ നിഷ്‌കളങ്കരായ ഹിന്ദുക്കളെ ബിജെപി ആയുധമായി ഉപയോഗിക്കുകയാണ്. അതിനെ എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തുന്നുവെന്നും പ്രകാശ് രാജ് വിമര്‍ശിച്ചു. 2019 ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപി ചിത്രത്തിലേ ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here