മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നായ്ക്കൾ ഭക്ഷിച്ചു; രണ്ടുപേർക്ക് സസ്‌പെൻഷൻ

ഉത്തർപ്രദേശിലെ അലിഗഡിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം തെരുവ് നായ്ക്കൾ കടിച്ചുവലിച്ചുകൊണ്ടുപോയി ഭക്ഷിച്ച സംഭവത്തിൽ രണ്ട് പേർക്ക് സസ്‌പെൻഷൻ. നായ്ക്കൾ മൃതദേഹഭാഗങ്ങൾ കടിച്ചുതിന്നുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് മോർച്ചറിയിൽ ജോലിയിലുണ്ടായിരുന്ന പ്രശാന്ത് ബലിയാൻ, രവി ദീക്ഷിത് എന്നീ ഫാർമസിസ്റ്റുകളെ സസ്‌പെൻഡ് ചെയ്തത്.
മോർച്ചറിയിലെ മൃതേദഹം നായ്ക്കൾ കടിച്ചുവലിക്കുന്നത് കണ്ട ഒരാൾ ഇത് മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും പിന്നീട് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ പ്രാഥമിക അന്വേഷണം നടത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടുപേരെ സസ്‌പെൻഡ് ചെയ്യുകയായിരുന്നുവെന്ന് അലിഗഡ് സിറ്റി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. എം. എൽ അഗർവാൾ അറിയിച്ചു.
അതേസമയം ആരുടെ മൃതദേഹമാണ് നായ്ക്കൾ ഭക്ഷിച്ചതെന്ന വിവരം പുറത്തുവന്നിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here