ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാന്‍ ബ്രോക്കോളി കഴിക്കാം…

ശരീരത്തിന് ആവശ്യമുള്ള ഏറെ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് ബ്രോക്കോളി . ഇരുമ്പിന്റെ കാര്യത്തിലെന്നു മാത്രമല്ല, മറ്റു ധാതുക്കളുടെയും പോഷകങ്ങളുടെയും കാര്യത്തിലും ഏറെ മുന്നിലാണ്. ബ്രോക്കോളിയില്‍ ഉയര്‍ന്ന അളവിലടങ്ങിയിരിക്കുന്ന ഫൈബര്‍ ദഹനത്തിന് ഏറെ സഹായകമാണ്. ഇത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കി ശരീരത്തെ ശുദ്ധമാക്കുന്നു. മലശോധന ശരിയാക്കാനും ഇത് നല്ലതാണ്. നാരുകളുടെ കലവറയാണ് ബ്രോക്കോളി. അതിനാല്‍, ശരീരഭാരം കുറയ്ക്കുന്നതിനും അമിതമാകാതെ പ്രതിരോധിക്കുന്നതിനും ബ്രോക്കോളി സഹായിക്കും. കൂടാതെ രക്തത്തിലെ ചീത്ത കൊളസ്ട്രോളിനെ അതിവേഗം അലിയിച്ചു കളയാന്‍ ബ്രോക്കോളിക്ക് സാധിക്കും. ഇതുവഴി ഹൃദയാരോഗ്യം മെച്ചപ്പെടും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here