അനുഷ്‌കയുടെ ജന്മദിനത്തില്‍ കോഹ്‌ലി നല്‍കിയ സമ്മാനം…

വിരാട് കോഹ്‌ലിയും അനുഷ്‌ക ശര്‍മ്മയും നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്ന ജോഡികളാണ്. ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിച്ചതോടെ കോഹ്‌ലിയുടെ ടീമായ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ പ്രോത്സാഹിപ്പിക്കാന്‍ മിക്ക മത്സരവേദികളിലും അനുഷ്‌ക നിറസാന്നിധ്യമായിരുന്നു. എന്നാല്‍, ടീമിന്റെ ദയനീയ പ്രകടനം കാണാനായിരുന്നു അനുഷ്‌കയ്ക്ക് എന്നും വിധി. റോയല്‍ ചലഞ്ചേഴ്‌സ് ഓരോ കളിയും തോല്‍ക്കുമ്പോള്‍ ഏറെ സങ്കടപ്പെട്ടിരിക്കുന്ന അനുഷ്‌കയെ ഗാലറിയില്‍ കാണാറുണ്ട്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ നടന്ന മത്സരത്തില്‍ ബാംഗ്ലൂര്‍ തോറ്റപ്പോള്‍ അനുഷ്‌ക കരഞ്ഞത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍, ബാംഗ്ലൂരിന്റെ ഇന്നലെ നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തിയപ്പോള്‍ വിരാട് കോഹ്‌ലി ഏറെ സന്തോഷിച്ചു. അനുഷ്‌കയുടെ ജന്മദിന സമ്മാനമായി കോഹ്‌ലി റോയല്‍ ചലഞ്ചേഴ്‌സിന്റെ വിജയത്തെ സമര്‍പ്പിച്ചു. വിജയത്തില്‍ നിര്‍ണായകമായ ഒരു ക്യാച്ച് സ്വന്തമാക്കിയത് വിരാട് ആയിരുന്നു. ആ ക്യാച്ചിന് ശേഷമുള്ള രംഗങ്ങള്‍ കോഹ്‌ലി- അനുഷ്‌ക ജോഡികളുടെ പ്രണയകാഴ്ചകളിലൂടെയായിരുന്നു. ഗാലറിയിലിരുന്ന അനുഷ്‌കയുടെ പുഞ്ചിരി ക്യാമറ കണ്ണുകള്‍ അതിവേഗം ഒപ്പിയെടുത്തു. മത്സരശേഷം മുംബൈയ്‌ക്കെതിരെ നേടിയ വിജയം അനുഷ്‌കയ്ക്ക് വേണ്ടിയുള്ള ജന്മദിനസമ്മാനമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. തന്റെ 30-ാം ജന്മദിനമായിരുന്നു അനുഷ്‌ക ഇന്നലെ ആഘോഷിച്ചത്.
Can there be a better birthday gift for @AnushkaSharma than to see @RCBTweets led by @imVkohli win? Here’s that moment. #RCBvMI #VIVOIPL pic.twitter.com/rN3S7BdEKL
— IndianPremierLeague (@IPL) May 1, 2018
Happy B’day my love. The most positive and honest person I know. Love you ♥️ pic.twitter.com/WTepj5e4pe
— Virat Kohli (@imVkohli) May 1, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here