ജസ്റ്റിസ് കെ എം ജോസഫിൻറെ നിയമന ശുപാർശ; കൊളീജിയം ഇന്ന് യോഗം ചേരും

സുപ്രീംകോടതി കൊളീജിയം ഇന്ന് യോഗം ചേരും. കേന്ദ്രസർക്കാർ തിരിച്ചയച്ച ജസ്റ്റിസ് കെ എം ജോസഫിൻറെ നിയമന ശുപാർശ ഫയൽ പുനഃപരിശോധിക്കാനാണ് കൊളീജിയം ചേരുന്നത്. കെ എം ജോസഫിൻറേ പേര് തന്നെ വീണ്ടും കേന്ദ്രത്തിന് ശുപാർശ ചെയ്യുമെന്നാണ് സൂച.
ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ എം ജോസഫിന്റെ നിയമനം സംബന്ധിച്ച് കേന്ദ്രവുമായുള്ള തർക്കം നിലനിൽക്കുന്നതിനിടെയാണ് കൊളീജിയം വീണ്ടും ചേരുന്നത്. കെ എം ജോസഫിൻറെ നിയമന ശുപാർശ തള്ളി കേന്ദ്രം തിരിച്ചയച്ച ഫയൽ കൊളീജിയം പരിശോധിക്കും. സീനിയോറിറ്റി, പ്രാദേശിക പ്രാതിനിധ്യം എന്നിവ പരിഗണിച്ച് ജോസഫിൻറെ പേര് പുനഃപരിശോധിക്കാനാണ് കേന്ദ്രനിർദേശം. എന്നാലിത് കൊളീജിയത്തിലെ അംഗങ്ങൾക്ക് സ്വീകാര്യമല്ല. പട്ടികയിൽ ഒന്നാമനായാണ് കെ എം ജോസഫിന്റെ പേര് കൊളീജിയം കഴിഞ്ഞ ജനുവരിയിൽ നിർദേശിച്ചിരുന്നത്.
എന്നാൽ കെ എം ജോസഫിനെ തഴഞ്ഞ് ഒപ്പം നിർദേശിച്ച ഇന്ദു മൽഹോത്രയുടെ നിയമനത്തിന് മാത്രമാണ് കേന്ദ്രം അംഗീകാരം നൽകിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here